കൊച്ചി : സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും. ഇടുക്കിയിലും വയനാട്ടിലും ഒഴികെ എല്ലാ ജില്ലകളിലും പകൽ താപനില 35 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന ഹീറ്റ് ഇൻഡക്സ് 45 മുതൽ 50 ഡിഗ്രി വരെ ഉയരാം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മിതമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.