ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹൃദയ ശസ്ത്രക്രിയ പുരോഗമിക്കുന്നു. ചെന്നൈ കാവേരി ആശുപത്രിയില്‍ പുലര്‍ച്ചെ നാലോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മറ്റ് പ്രശ്നങ്ങള്‍ ഇല്ലങ്കില്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തീകരിക്കും.
ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. രോഗം അഭിനയമെന്നാണ് ഹര്‍ജിയിലെ ആരോപണം.ഇഡി തമിഴ്നാട്ടിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും സത്യസന്ധതയെ ചോദ്യംചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് കുറ്റപ്പെടുത്തി. ഇഡിയുടെ ഹര്‍ജിയ്ക്കെതിരേ സെന്തില്‍ ബാലാജിയുടെ ഭാര്യ എസ്.മേഘല നല്കിയ തടസ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നാണ് മേഘലയുടെ ആവശ്യം. അതിനിടെ, സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എംകെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനമുണ്ട്.