തിരുവനന്തപുരം : സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്.
നിലവിൽ സിക്കിൾസെൽ രോഗികൾക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. സിവിൽസപ്ലൈസ്, കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ ശേഖരിച്ചാണ് കിറ്റ് നൽകുക. ശർക്കര, ചായപ്പൊടി, പഞ്ചസാര, ചെറുപയർ പരിപ്പ് തുടങ്ങിയ എട്ട് ഇനങ്ങളാണ് കിറ്റിലുള്ളത്. ആരോഗ്യ വകുപ്പും സിക്കൾസെൽ രോഗികളുടെ കൂട്ടായ്മയും ചേർന്ന്, വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.