ന്യൂഡൽഹി: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ബംഗുളൂരു പൊലീസാണ് കേസെടുത്തത്.
രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു എന്ന ഉള്ളടക്കമുള്ള വീഡിയോയാണ് അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവച്ചത്. രാഹുല്‍ ഗാന്ധി അപകടകാരിയാണെന്നും വഞ്ചനാപരമായ കളികളാണ് കളിക്കുന്നതെന്നുമായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. കോൺഗ്രസ് പ്രവർത്തകൻ രമേശ് ബാബു ബംഗുളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഐടി നിയമങ്ങളുടെ ലംഘനമാണെന്നും അപകീര്‍ത്തികരമായ ഉള്ളടക്കമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.