ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു. ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്.
ബിജെപി നേതാവായ ചൗധരി ബിരേന്ദര്‍ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ബിരേന്ദര്‍ സിങ്ങും കോണ്‍ഗ്രസില്‍ ചേരും. പത്തു വര്‍ഷം മുമ്പാണ് ബിരേന്ദര്‍ സിങ്ങും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുൽ കസ് വാൻ താമസിയാതെ കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല.