തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്നും പ്രവർത്തിയിൽ കാണുന്നില്ലെന്നും ഹർഷീന വ്യക്തമാക്കി. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനാണ് ഹർഷിനയുടെ സമരം ഉദ്ഘാടനം ചെയ്തത്. ആരോഗ്യവകുപ്പ് നിരവധി അന്വേഷണം നടത്തിയെങ്കിലും തനിക്ക് അനുകൂലമായ നടപടി ഉണ്ടായില്ല. മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയമുണ്ടെന്നും ഹർഷിന വ്യക്തമാക്കി.