കൊച്ചി: പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരസമിതി ഹൈക്കോടതിയെ സമീപിക്കും. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാകും ഹര്‍ജി നല്‍കുക.കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുക. കോടതി നടപടികള്‍ക്കുള്ള പണം നാട്ടുകാരില്‍നിന്ന് പിരിച്ചെടുക്കാനാണ് ആലോചന.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി.കെ.രമേശന്, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം.ഷഹന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ട് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരായ കുറ്റപത്രം കുന്നമംഗലം കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും.