പത്തനംതിട്ട : ശബരിമലയിൽ മകരജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ഇന്ന് ‘ഹരിവരാസനം’ കീർത്തനം മുഴങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അയ്യപ്പ ഭക്തരാണ് അയ്യന്റെ ഉറക്കു പാട്ടെന്ന നിലയിൽ പ്രസിദ്ധമായ ഹരിവരാസനം കീർത്തനം ആലപിക്കുക.
യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള ഭക്തർ പങ്കുചേരും. ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലുമായി വിശ്വാസികൾ കൂട്ടമായി ഹരിവരാസനം പാടും.
അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലാണ് കീർത്തന ആലാപനം സംഘടിപ്പിക്കുന്നത്. കീർത്തനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ആലാപനം.