തിരുവനന്തപുരം : ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്കുക.