കൊച്ചി: പ്രമാദമായ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി.
10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. എന്നാല്‍ എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. അക്രമത്തിന് ഇരയായ അധ്യാപകന് പ്രഫ ടി.ജെ.ജോസഫ് കഴിഞ്ഞ ദിവസം എറണാകുളം സബ്ജയിലില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
കേസിലെ ഒന്നാംപ്രതി സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന അന്നുതന്നെ സവാദ് ഒളിവില്‍ പോവുകയായിരുന്നു.