കൊച്ചി : പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ കൊച്ചിയിലെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒന്നാം പ്രതി അനന്തു കൃഷ്ണ, കെ.എൻ. ആനന്ദ കുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചിരിക്കുന്നത് കൊച്ചിയിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥരാണ്. ഇവർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം ഇ ഡി കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും, പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇ ഡിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ആകെ 159 കോടിയുടെ ഇടപാട് നടന്നുവെന്നാണ്.