മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗോകുലിന്റെ മരണം എച്ച്1 എൻ1 മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചിരിക്കുന്നത്.