തൃശൂർ : ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്.
കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ഗോപീകണ്ണൻ.