തിരുവനന്തപുരം: കൊറിയറിൽ ഒപ്പിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. കൊറിയർ നൽകാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനൽകി. സിൽവർ നിറമുള്ള കാറിലെത്തിയ യുവതി കാർ പാർക്ക് ചെയ്ത ശേഷം തലമറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.