


തിരുവനന്തപുരം : മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച് ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേഷ് ഷായാണ് പിടിയിലായത്. ക്യാമറ ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണടയിൽ ക്യാമറ അടക്കമുള്ള സംവിധാനങ്ങളുള്ളതാണ് മെറ്റയുടെ സ്മാർട്ട് ഗ്ലാസ്. മൊബൈൽ ഫോണുമായി ഇതു ബന്ധിപ്പിക്കാൻ സാധിക്കും.സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇയാൾ മുന്നോട്ട് പോയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ കണ്ണട പരിശോധിച്ചു. തുടര്‍ന്ന് സുരേന്ദ്ര ഷായെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനയില്‍ മെറ്റ ഗ്ലാസ് ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മെറ്റ ഗ്ലാസ് ഇന്ത്യയില്‍ എത്തിയത്. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് മെറ്റ ഗ്ലാസില്‍.
സുരക്ഷാ മേഖലയിൽ അനധികൃതമായി ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തീര്‍ഥാടക സംഘത്തില്‍ സുരേന്ദ്ര ഷായ്ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് തീര്‍ഥാടക സംഘം തിരുവനന്തപുരത്ത് എത്തിയത്. കൗതുകത്തിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സുരേന്ദ്ര ഷാ നല്കിയ മൊഴിയെന്ന് ഫോര്‍ട്ട് പൊലീസ് പറയുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്ര ഷായ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്.