ഷിംല : കനത്തമഴയിൽ ഹിമാചൽപ്രദേശിൽ വീണ്ടും മിന്നൽപ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കനത്തമഴ തുടരുകയാണ്. ഉത്തരാഖണ്ഡിലെ ഗൈർസെയ്ൻ- കർൺപ്രയാഗ് ദേശീയ പാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ബുധനാഴ്ച മണ്ണിടിച്ചിൽ ഉണ്ടായ മഹാരാഷ്ട്രയിലെ റായിഗഡിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 16 മൃതദേഹങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.