അഹമ്മദാബാദ് : ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്കി സര്‍ക്കാര്‍. തലസ്ഥാനനഗരമായ ഗാന്ധിനഗറിന് സമീപത്തെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ‘വൈന്‍ ആന്‍ഡ് ഡൈന്‍’ സേവനം നല്കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകളിലും ക്ലബുകളിലും താല്‍ക്കാലിക പെര്‍മിറ്റുള്ള ഹോട്ടലുകളിലും മദ്യം അനുവദിക്കുമെന്ന സര്‍ക്കാര്‍ അറിയിച്ചു.
മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ, ഗിഫ്റ്റ് സിറ്റിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സന്ദര്‍ശകര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കും. എന്നാല്‍ മറ്റിടങ്ങളില്‍ മദ്യവില്‍പ്പനക്ക് അനുമതിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഗിഫ്റ്റ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് വൈന്‍, ഡൈന്‍ സൗകര്യത്തിന് അനുമതി നല്കുന്ന FL3 ലൈസന്‍സ് ലഭിക്കും. ആഗോള ബിസിനസ് ആവാസ വ്യവസ്ഥ കണക്കിലെടുത്താണ് ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പന നടത്താന്‍ അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.