എറണാകുളം : ഇതരസംസ്ഥാന കുട്ടികള്‍ക്കായുള്ള ക്രഷ് തിങ്കളാഴ്ച തുറക്കും. പെരുമ്പാവൂരിലെ വെങ്ങോലയില്‍ ആണ് ക്രഷ് ആരംഭിക്കുന്നത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് രാവിലെ 10.30ന് ക്രഷ് ഉദ്ഘാടനം ചെയ്യും. വെങ്ങോലയിലെ സോ മില്‍ പ്ലൈവുഡ് അസോസിയേഷനും, സിഐഐയും ചേര്‍ന്നാണ് ക്രഷിന്റെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്. അച്ഛനമ്മമാരുടെ തൊഴില്‍ സമയത്തിന് അനുസരിച്ച് രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് ക്രഷ് പ്രവര്‍ത്തിക്കുക. പെരുമ്പാവൂര്‍ കുറ്റിപ്പാടത്ത് നാല് വയസുകാരി പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണുമരിച്ചതിന് പിന്നാലെയാണ് ക്രഷിനുള്ള നടപടികള്‍ വേഗത്തിലായത്.