ന്യൂഡല്‍ഹി: വെജിറ്റേറിന് ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് പച്ച വേഷം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയായ സൊമാറ്റോ. വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. നിലവില്‍ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് സൊമാറ്റോയില്‍ ജീവനക്കാര്‍ക്കുള്ളത്. ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് പച്ച നിറം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവേചനവും സ്വകാര്യത വിഷയവും ചുണ്ടിക്കാട്ടി വൻ വിമര്‍ശനമുയര്‍ന്നതോടെയാണ് തീരുമാനം പിൻവലിച്ചത്.