തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് സംസ്ഥാന സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നതെന്നും , ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍ വ്യക്തമാക്കി.ജനങ്ങൾക്ക് ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാഡ്ഗിക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് സർക്കറിന്റെ അഭ്യർത്ഥന . വസ്തുത പറഞ്ഞാല്‍ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. 60 ശതമാനം പേര്‍ക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളത്തിനാലാണ് ചര്‍ച്ചയില്‍ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികള്‍ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയാകാം എന്നും റേഷൻ വ്യാപാരികളെ അറിയിച്ചു.
ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്ത് സമരത്തിൽ നിന്നും പിന്തിരിയണം. സർക്കാരിന്റെ അവസ്ഥ അവരെ അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അന്നം മുട്ടിക്കുന്ന നിലപാടിൽ നിന്നും പിന്മാറണമെന്നും ജി ആർ അനിൽ വ്യക്തമാക്കി.