ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്
November 6, 2023കളമശ്ശേരി ബോംബ് സ്ഫോടനം:മരണം നാലായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു
November 6, 2023
തിരുവനന്തപുരം: നാലുമാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ ഈയാഴ്ച ഭാഗികമായി വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനാണ് നൽകുക. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ളതാണ് നൽകേണ്ടത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കോടികൾ ചെലവിട്ട് കേരളീയം പരിപാടി നടത്തുന്നതിനെതിരെ വിമർശനമുയർന്നതിനു പിന്നാലെയാണ് പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവിട്ടത്. 56.5 ലക്ഷം ആളുകൾക്കാണ് പെൻഷൻ നൽകേണ്ടത്. ഇതിനായി 2,000 കോടി രൂപ ബാങ്കുകൾ വഴി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാൽ തത്കാലത്തേക്ക് മറ്റു ചെലവുകൾ ഒഴിവാക്കി പെൻഷൻ നൽകാനാണ് ധനവകുപ്പിന്റെ ശ്രമം. |
|
|