തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ ധനസഹായം. 20 കോടി രൂപയാണ് സഹായമായി അനുവദിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെൻഷൻ വിതരണത്തിന് 71 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, സഹായമായി 30 കോടി രൂപയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.