തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡിയുടെ നിരീക്ഷണത്തിലുള്ള എന്‍. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്നും മാറ്റി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസിട്രേറ്റീവ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുമാണ് ഭാസുരാംഗനെ മാറ്റിയത്.
ഇന്നുതന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കുമെന്ന് മന്ത്രി ജെ. ചുഞ്ചുറാണി അറിയിച്ചു. ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് സിപിഐ പുറത്താക്കിയിരുന്നു.ഭാസുരാംഗന് പ്രസിഡന്റായിരിക്കെയാണ് കണ്ടല ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നത്. ബാങ്കില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് നടപടി. അതേസമയം റെയ്ഡിനിടെ റെയ്ഡിനെ ദേഹാസ്വാസ്ഥ്യമുണ്ടായതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാസുരാംഗനെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റി. പരിശോധനയില്‍ ഇസിജിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണിത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഇഡി സംഘം ഇയാളെ കിംസ് ആശുപത്രിയിലെത്തിച്ചു.