കൽപറ്റ : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പത്ത് ലക്ഷം ഉടൻ നൽകും.
പോളിന്റെ ഭാര്യക്ക് സ്ഥിര ജോലി സംബന്ധിച്ച് പത്ത് ദിവസത്തിനകം തീരുമാനമാകും. മകളുടെ ഉന്നത വിദ്യാഭ്യാസത്തിലും തീരുമാനമായി. പോളിനെ കൊല്ലപ്പെടുത്തിയ ആനയെ ഐഡന്റിഫൈ ചെയ്യാൻ നടപടി.ആവശ്യമെങ്കിൽ മയക്കുവെടിവെച്ച് പിടികൂടാനും ചർച്ചയിൽ തീരുമാനിച്ചു. ജില്ല കളക്ടറും ജനപ്രതിനിധികളും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.