കോഴിക്കോട് : സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറിലാണ് ഗവർണർ അതൃപ്തി അറിയിച്ചത്. ‘വി നീഡ് ചാൻസലർ നോട്ട് സവർക്കർ’ എന്ന ബാനറിലാണ് ഗവർണറുടെ പ്രതികരണം.
സർവകലാശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടു. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുവാകുന്നത്? സവർക്കർ എന്താണ് ചെയ്തതെന്ന് ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്ക് എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്ന് ശ്രദ്ധിക്കണമെന്നും വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു.