തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് രാഷ്ട്രീയ തീര്ഥാടമാണെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നത്. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആ രാജ്യവുമായാണ് ആരോഗ്യമേഖലയില്‍ സഹകരണത്തിന് ശ്രമിക്കുന്നത്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ തകര്‍ന്നെന്നും ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി വച്ചാണ് സര്‍ക്കാര്‍ കളിക്കുന്നത്. താന്‍ ഗവര്‍ണറായിരിക്കുന്ന കാലയളവില്‍ സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.