തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നു ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. കടുത്ത ഭിന്നതകൾക്കിടയിലും വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണമുണ്ട്.
എന്നാൽ നവ കേരള സദസ് ഉള്ളതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലാധ്യക്ഷന്മാരും വിരുന്നിൽ പങ്കെടുക്കും.