തിരുവനന്തപുരം : രാജ്ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഈ ഏറ്റുമുട്ടല്‍ മനോഭാവമുള്ളതിനാലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെടിയു മുന്‍ വിസി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അതേസമയം മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.