മലപ്പുറം : എസ്എഫ്ഐ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് മലപ്പുറത്ത് എത്തും. അന്തരിച്ച മുന്‍ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഗവര്‍ണര്‍ മലപ്പുറത്തെത്തുന്നത്. രാവിലെ പതിനൊന്നിന് പൊന്നാനി എരമംഗലത്ത് നടക്കുന്ന പരിപാടി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.
ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എരമംഗലത്ത് എസ്എഫ്ഐ പ്രതിഷേധ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ‘മിസ്റ്റര്‍ ചാന്‍സലര്‍ യു ആര് നോട് വെല്‍ക്കം ഹിയര്‍ ‘എന്ന് എഴുതിയ ബാനര്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്.
അതേസമയം കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എതിര്‍പ്പ് അറിയിച്ചിരുന്നു. ‘ഗവര്‍ണര്‍ ചുമതലയ്ക്കു പകരം ആര് എസ് എസിന്റെ നേതാവാകേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ മതേതര പരിപാടിയിലേക്ക് കൊണ്ടുവരരുത് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ പ്രതികരണം.
യുഡിഎഫ് ജില്ലാ ചെയര്മാന് പി ടി അജയ് മോഹന്‍ പ്രധാന സംഘാടകനായ പരിപാടിയില്‍ വി എം സുധീരനും, രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്. എസ്എഫ്ഐയുടെ പ്രതിഷേധ സമരങ്ങള്ങ്ങള്ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും മലപ്പുറത്ത് എത്തുന്നത്.