തിരുവനന്തപുരം : തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കാർ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും താനില്ലെന്നു ഗവർണർ വ്യക്തമാക്കി.
സർക്കാർ ഭരണഘടനാ ഉത്തരവാദിത്വം നടപ്പാക്കുന്നില്ല. കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥയാണ്. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. അതിനു വഴിപ്പെടാൻ താൻ ഉദ്ദേശിക്കുന്നില്ല.
ഗവർണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഗവർണർ.