മലപ്പുറം : എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലെത്തി. വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെ അകത്തുകടന്നു. കവാടത്തിനു മുന്നില്‍ എസ്.എഫ്.ഐ. പ്രതിഷേധം
രണ്ടും കൽപ്പിച്ചാണ് ഗവർണർ വരുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, സംസ്ഥാന പ്രസിഡന്റ് അനുശ്രീ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ മാർച്ച് ഗസ്റ്റ് ഹൗസിനു മുന്നിൽ എത്തി.റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് നടപടി ആരംഭിച്ചു. ഓരോരുത്തരെയായി അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ പൊലീസുമായി പ്രവർത്തകരുടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
സുരക്ഷയ്ക്കായി 500ലധികം പൊലീസ് ഉദ്യോഗസ്ഥയാണ് ക്യാംപസിൽ വിന്യസിച്ചിട്ടുള്ളത്. പ്രധാന കവാടം ഒഴികെയുള്ള എല്ലാ വഴികളും അടച്ചു. അടുത്ത രണ്ടുദിവസം ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.