ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മേധാവി അലോക് ജോഷിയെ നിയമിച്ചു. ആറംഗങ്ങളും സമിതിയില്‍ ഉള്‍പ്പെടുന്നു.
വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ഐ എഫ് എസ് ഉദ്യോഗസ്ഥനും ഏഴംഗ സമിതിയില്‍ ഉള്‍പ്പെടുന്നു. മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പിഎം സിന്‍ഹ, മുന്‍ ദക്ഷിണ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എകെ സിങ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്.
മുന്‍ ഐപിഎസ് ഓഫീസര്‍മാരായ രാജീവ് രഞ്ജന്‍ വര്‍മ്മ, മന്മോഹന് സിങ്, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് ബി വെങ്കടേഷ് വര്‍മ്മ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.