


തിരുവനന്തപുരം : ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് പാഠഭാഗം ഉൾപ്പെടുത്തിയത്.”ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധി വിശദീകരിക്കുന്നത്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ എന്ന് പാഠഭാഗത്തിൽ പറയുന്നു.
യഥാർത്ഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെന്നും പാഠഭാഗം വിശദീകരിക്കുന്നു. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം തുടങ്ങിയ വിവരങ്ങളാണ് പാഠഭാഗത്തിലുള്ളത്. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല, ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ലെന്നും പാഠഭാഗത്തിൽ പറയുന്നു.