തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. സര്‍ക്കാരിന്റെ മുന്‍ഗണന മാറണം. ഇപ്പോഴത്തെ മുന്‍ഗണന ഇടത് സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുകയാണ് വേണ്ടത്. പണം തിരിച്ചു കൊടുക്കാതെ ജനസദസ്സ് നടത്തിയിട്ട് കാര്യമില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.