റാഞ്ചി: ജാർഖണ്ഡിൽ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചതോടെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾക്ക് ശ്രമം.പുതിയ മുഖ്യമന്ത്രിയായി ജെഎംഎം മുന്നോട്ടുവച്ച ചംപയ് സോറനെ സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ ഇതുവരെ വിളിച്ചില്ല.
ബിജെപിയുടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭരണകക്ഷി എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ജെഎംഎം-കോണ്‍ഗ്രസ് മുന്നണിയിലെ എല്ലാ എംഎല്‍എമാരേയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തതായി ജെഎംഎം വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.