തിരുവനന്തപുരം: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരം മുഖ്യമന്ത്രി തന്നോട് മറച്ചുവെച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തി . സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു. ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടി. ഒരാഴ്ചയായിട്ടും കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നിൽക്കും. കിട്ടിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.