തിരുവനന്തപുരം : വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്ക്. തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. സംഭവത്തിൽ അജേഷ്, ഇൻസമാം എന്നീ എസ് ഐമാരെയാണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്.
ജാങ്കോ കുമാർ എന്ന ഗുണ്ടയാണ് ഒളിയിടം വളഞ്ഞ പൊലീസുകാരെ ആക്രമിച്ചത്. പൊലീസ് ജീപ്പിന് നേരെ ഇയാൾ പടക്കവും എറിഞ്ഞു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ചൊവ്വാഴ്ച ഇയാൾ ഒരു ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. പരിക്കേറ്റ ഹോട്ടൽ ഉടമ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.