അമൃത്സര്‍ : ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു തീവണ്ടി ഓടിയത് കിലോമീറ്ററുകളോളം. ജമ്മു കശ്മീരിലെ കത്വയില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ട് വരെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയത്. പഞ്ചാബിലെ മുക്കേരിയനില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്.
സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. കത്വ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ടുകുതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.