മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി സിയാദ് ഷാഹയിൽനിന്നാണ് സ്വർണം പിടികൂടിയത്. ഒരുകിലോയോളം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. വിപണിയിൽ 64 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.