കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയും ഗ്രാമിന് 5,410 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയും ഗ്രാമിന് 5,902 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം ആദ്യം മുതൽ സ്വർണവില കുറയുന്ന പ്രവണതയായിരുന്നു. സ്വർണവിലയിൽ മാറ്റമില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ജ്വല്ലറികളിലെ വിൽപന ഉയർന്നേക്കും. ഓണസീസൺ കൂടി അടുത്തതോടെ സ്വർണവിപണിയിൽ ഉണർവുണ്ടായേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കടകളിൽ അഡ്വാൻസ് ബുക്കിംഗുകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 76.50 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 612 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണവില ഔൺസിന് 1,889.50 യുഎസ് ഡോളറായി.