കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5,450 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച് 43,440 രൂപയായിരുന്നു.
24 കാരറ്റ് സ്വർണം പവന് 176 രൂപ വർധിച്ച് 47,560 രൂപയായി. ഗ്രാമിന് 22 രൂപ വർധിച്ച് 5,945 രൂപയാണ് വിപണി വില. ഓണം സീസൺ ആരംഭിച്ചതോടെ ജ്വല്ലറികളിൽ മികച്ച വിൽപനയാണ് നടക്കുന്നത്.
ഇന്ന് വെള്ളി വിലയിലും വർധനയുണ്ട്. ഗ്രാമിന് 1.50 രൂപ വർധിച്ച് 80 രൂപയും എട്ട് ഗ്രാമിന് 12 രൂപ വർധിച്ച് 640 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,920 യുഎസ് ഡോളറായിട്ടുണ്ട്.