കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 44,480 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഗ്രാമിന് 5,560 രൂപയാണ് വിപണി വില. വ്യാഴാഴ്ച സ്വര്‍ണവില 320 രൂപ കുറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണവില. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രകടമാകുന്നത്.