കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 27 രൂപയും പവന് 216 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5,850 രൂപയിലും ഒരു പവൻ സ്വർണത്തിന് 46,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,840 രൂപയുമായി.
ചൊവ്വാഴ്ച പവന് 47,000 രൂപ തൊട്ടതിനു ശേഷമാണ് ഇന്ന് വില താഴേക്കുപോയത്. കഴിഞ്ഞ വർഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്.കഴിഞ്ഞദിവസം ഔണ്‍സിന് 2,070 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വര്‍ണവില 2,064 ഡോളറിലേക്കെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിലെ വിലയും കുറഞ്ഞത്. അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 30 പൈസ കുറഞ്ഞ് 80 രൂപയിലേക്കെത്തി. എട്ടുഗ്രാമിന് 640 രൂപയും. ഒരു കിലോഗ്രാമിന് 80,000 രൂപയാണ് വില.