കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന. ഒറ്റ ദിവസം 1,120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഇതോടെ പവന് 44, 320 രൂപയായി.
ശനിയാഴ്ച രാവിലെ ഗ്രാമിന് 140 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് 5,540 രൂപയാണ് ഇന്നത്തെ വിപണിവില. 5,400 രൂപയിലായിരുന്നു കഴിഞ്ഞദിവസം ഒരു ഗ്രാം സ്വര്‍ണം വിപണനം ചെയ്തത്. പവന് 43,200 രൂപയായിരുന്നു വില.
ആഗോള വിപണിയില്‍ ഇസ്രയേല്‍ – ഹമാസ് യുദ്ധം സൃഷ്ടിച്ച മാറ്റമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. അഞ്ചിന് രേഖപ്പെടുത്തിയ ഒരു പവന് സ്വര്‍ണത്തിന് 41,920 രൂപയും, ഗ്രാമിന് 5,240 രൂപയും എന്നതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.