കൊച്ചി: സംസ്ഥാനത്ത് ക്രിസ്മസ് വിപണിയിൽ സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 46,720 രൂപയിലെത്തി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് വീണ്ടും കുതിച്ചത്.
ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.55 ശതമാനം വില വർധിച്ചു. നിലവിൽ ഔൺസിന് 2,064.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് ഇട്ടിരുന്നു. തുടർന്ന് 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലുമെത്തി.അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 81 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടുഗ്രാം വെള്ളിക്ക് 648 രൂപയും, 10 ഗ്രാം വെള്ളിക്ക് 810 രൂപയുമാണ് നിരക്ക്. വെള്ളി കിലോയ്ക്ക് 81,000 രൂപയാണ്.