കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി ഉയർന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 5770 രൂപയായിരുന്നു വില.പവന് 46,160 രൂപയും. പത്ത് ദിവസത്തിന് ശേഷം വ്യാഴാഴ്ചായാണ് സ്വർണവില വർദ്ധിച്ചത്.