കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ബുധനാഴ്ച പവന് 400 രൂപ വര്‍ധിച്ചു. പവന് 44,480 രൂപയാണ് ഇന്നത്തെ വിപണി വില. ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. 5,560 രൂപയാണ് വിപണി വില. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.