ബംഗുളൂരു : കർണാടകയിൽ മുസ്ലീം വിദ്യാർഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച അധ്യാപികയെ സ്ഥലംമാറ്റി. ഉർദു ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ അധ്യാപിക മഞ്ജുള ദേവിയെയാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റിയത്.
വിദ്യാർഥികളുടെ പരാതിയിലായിരുന്നു നടപടി. ശിവമോഗയിലെ ടിപ്പു നഗറിലെ സ്കൂളിൽ ജോലി ചെയ്തിരുന്ന മഞ്ജുള ദേവിയെ ഹാസൻ താലൂക്കിലെ ഹൊസമനെ തണ്ടയിലെ സ്കൂളിലേക്ക് മാറ്റി നടപടിയായി. കൂടാതെ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇടുകയും ചെയ്തിട്ടുണ്ട്.
മഞ്ജുള ദേവി ക്ലാസ് എടുക്കുന്ന സമയം അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർഥികൾ വഴക്കിട്ടിരുന്നു. ഇതിൽ പ്രകോപിതയായ മഞ്ജുള ദേവി ഇവരോട് പാക്കിസ്ഥാ നിലേക്ക് പോകാൻ ആക്രോശിക്കുകയായിരുന്നു. കൂടാതെ ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അവർ വിദ്യാർഥികളോട് പറഞ്ഞു.