തൃശൂര്‍ : മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി ജി കെ പ്രകാശനെ ( ഹരിഹര കൃഷ്ണന്) തെരഞ്ഞെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂര്‍ ദേവസ്വത്തില്‍ പുതിയ ട്രസ്റ്റി ബോര്‍ഡ് ചുമതലയേറ്റു.
പാരമ്പര്യേതര ട്രസ്റ്റി മാരായ കെ കെ ഗോവിന്ദ ദാസ്, കെ കെ വിശ്വനാഥന്, പി സുനില്‍ കുമാര്‍, ജി കെ ഹരിഹര കൃഷ്ണന് എന്നിവരില്‍ നിന്നും ജി കെ ഹരിഹര കൃഷ്ണന് വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ഡിവിഷന് ഇന്‍സ്പെക്ടര്‍ പി ടി സുഷാകുമാരിയുടെ സാന്നിദ്ധ്യത്തിലാണ് ചെയര്മാന് തെരഞ്ഞെടുപ്പ് നടന്നത്.
ചുമതല ഏറ്റെടുത്ത ശേഷം ട്രസ്റ്റി ബോര്‍ഡിന്റെ ആദ്യയോഗവും ചേര്‍ന്നു. യോഗത്തില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ കെ ബൈജു സംബന്ധിച്ചു.