ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 33 സ്ഥാനാര്‍ഥികളുടെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന് പൈലറ്റ്, സി.പി. ജോഷി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്.
അശോക് ഗെലോട്ട് സദര്‍പുരയില്‍ നിന്നും സച്ചിന് പൈലറ്റ് ടോങ്കില്‍ നിന്നും ജോഷി നാഥ്ദ്വാരയില്‍ നിന്നും ഗോവിന്ദ് സിംഗ് ദോതസ്ര സ്വന്തം മണ്ഡലമായ ലക്ഷ്മണ്‍ഗഡില്‍ നിന്നും മത്സരിക്കും.നേരത്തെ ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. 83 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പുറത്തുവിട്ടത്. പട്ടികയിൽ വസുന്ധര രാജെ ഇടംപിടിച്ചിട്ടുണ്ട്. ജാല്‍റപാടന്‍ മണ്ഡലത്തില്‍ നിന്നുമാണവർ ജനവിധി തേടുക. സംസ്ഥാനത്ത് ആകെ 200 നിയമസഭാ സീറ്റുകളാണുള്ളത്. നവംബര്‍ 25നാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണൽ.